എന്റെ ബ്ലോഗിന് ഒരു വയസ്സ്


ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം, ഇതിനിടയില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ആദ്യമാദ്യം എനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ മടികാണിക്കരുതെന്നും ഉഴപ്പരുതെന്നുമായിരുന്നു. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. ഇവിടെ ചിലരെ അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല.


കേരളത്തിലെ അധ്യാപകരുടെ ബ്ലോഗായ മാത്സ് ബ്ലോഗ് തന്നെയാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത്. എന്നെയും ബ്ലോഗിനെയും വിശദമായി പരിചയപ്പെടുത്തിയ മാധ്യമം ദിനപത്രം, ഇന്ത്യന്‍ എക്‌സ്പ്രസ്, സിറാജ് ദിനപത്രം, എന്റെ ക്വിസ്  എടുത്ത് ചേര്‍ത്ത തേജസ്. എന്റെ ബ്ലോഗില്‍ ഫോളോചെയ്തും അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പച്ചവര്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തുടര്‍ന്നും പ്രോത്സാഹനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുന്നു.

Read Users' Comments (30)

ഐ.ടി ക്വിസ്

1. ഒരു ഡി.വി.ഡി യില്‍ ആകെ എത്ര കപ്പാസിറ്റിയുണ്ട് ?


2. ഒരു കമ്പ്യൂട്ടറിലെ എല്ലാ JPG ഫയലുകളും ഒറ്റയടിക്ക് കിട്ടണമെങ്കില്‍ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്യണം ?

3. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?


4. മലയാളം ടൈപ്പിങ്ങില്‍ കീബോര്‍ഡില്‍ f അടിച്ചാല്‍ എന്ത് കിട്ടും ?


5. WLAN ന്റെ പൂര്‍ണ്ണരൂപമെന്ത് ?


6. GIMP ന്റെ പൂര്‍ണ്ണരൂപമെന്ത് ?



7. #FF0000 ഇത് ഏത് കളറിന്റെ കോഡാണ് ?



8. ഉബുണ്ടുവില്‍ K3B എന്ന പ്രോഗ്രാം എന്തിന് വേണ്ടിയാണ് ?



9. കൂട്ടത്തില്‍ പെടാത്തതേത് 


1)ഫയര്‍ഫോക്സ്        2)വിന്‍ഡോസ്


3)ഉബുണ്ടു                4)ഡെബിയന്‍


10. ഒരു സോഫ്റ്റ് വെയറില്‍ ഹെല്‍പ്പ് വേണമെങ്കില്‍ കീബോര്‍ഡില്‍ അതിന്റെ ഷോര്‍ട്ട്കട്ട് എന്ത് ?




ഉത്തരങ്ങള്‍

1. 4.7GB

2. *.jpg

3. universal serial bus

4. ി (വള്ളി)

5. Wireless Local Area Network

6. GNU Image Manipulation Program

7. ചുവപ്പ്
 
8. സി.ഡി റൈറ്റിങ്ങ്

9. 1)ഫയര്‍ഫോക്സ്

10. F1 




Read Users' Comments (14)

LinkWithin

Related Posts with Thumbnails