ഐ.ടി ക്വിസ് (2)

ഐടി ക്വിസ് ഭാഗം 1ഇവിടെ നിന്ന് വായിക്കുക..

നാമെല്ലാവരും ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണല്ലോ. കമ്പ്യൂട്ടറിനെ കുറിച്ചുള്ള മിനിമം കാര്യമെങ്കിലും നമുക്ക് അറിയാതിരിക്കില്ലല്ലോ. അപ്പോള്‍ താഴെയുള്ള സിംപിള്‍ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ തന്നെ ഉത്തരങ്ങള്‍ പറയുമല്ലേ... വേഗം താഴെയുള്ള ചോദ്യങ്ങള്‍ വായിച്ച് ഉത്തരങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ... 

Best Wishes


 

1. VIRUS ന്റെ പൂര്‍ണ്ണരൂപം എന്ത് ?


2. ഇന്റെര്‍നെറ്റിന്റെ പിതാവ് ?


3. മൗസ് കണ്ടുപിടിച്ചതാര് ?


4. ഗൂഗിള്‍ നിര്‍മ്മിച്ചതാര് ?


5. DVD - യുടെ പൂര്‍ണ്ണരൂപം?


6. ഒരു ഫ്ലോപ്പി ഡിസ്കിന്റെ കപ്പാസിറ്റി എന്ത് ?


7. ആരാണ് ഈമെയില്‍ കണ്ടുപിടിച്ചത്?



8. HTML - ന്റെ പൂര്‍ണ്ണരൂപം?


9. വിക്കീപീഡിയയുടെ സ്ഥാപകനാര്?


10. LCD യുടെ പൂര്‍ണ്ണരൂപം ?



പരമാവധി ഉത്തരങ്ങള്‍ സ്വയം കണ്ടുപിടിക്കുമല്ലോ.....


ക്ലൂകള്‍ 

2. ഇതാ അദ്ദേഹത്തിന്റെ ഫോട്ടോ





4. അവര്‍ 2 പേരുണ്ട് 


ഉത്തരങ്ങള്‍



1.Vital information Resource under siege
2.Vinton surff 
3.Douglas Angelbart
4. Lary page, sergy Brin
5.Digital Versatil Disk
6.1.44MB
7.Ray tom linson
8.Gyper text mark up langague
9.Jimmy wales
10.Liquid Crystal Display

Read Users' Comments (19)

എന്റെ ബ്ലോഗിന് ഒരു വയസ്സ്


ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ഒരു വര്‍ഷം, ഇതിനിടയില്‍ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ആദ്യമാദ്യം എനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പഠനത്തില്‍ മടികാണിക്കരുതെന്നും ഉഴപ്പരുതെന്നുമായിരുന്നു. അത് ഞാന്‍ പാലിച്ചിട്ടുണ്ട്. ഇവിടെ ചിലരെ അനുസ്മരിക്കാതിരിക്കാന്‍ കഴിയില്ല.


കേരളത്തിലെ അധ്യാപകരുടെ ബ്ലോഗായ മാത്സ് ബ്ലോഗ് തന്നെയാണ് എനിക്ക് ഏറ്റവും വലിയ പ്രചോദനം നല്‍കിയത്. എന്നെയും ബ്ലോഗിനെയും വിശദമായി പരിചയപ്പെടുത്തിയ മാധ്യമം ദിനപത്രം, ഇന്ത്യന്‍ എക്‌സ്പ്രസ്, സിറാജ് ദിനപത്രം, എന്റെ ക്വിസ്  എടുത്ത് ചേര്‍ത്ത തേജസ്. എന്റെ ബ്ലോഗില്‍ ഫോളോചെയ്തും അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പച്ചവര്‍ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. തുടര്‍ന്നും പ്രോത്സാഹനവും നിര്‍ദ്ദേശവും പ്രതീക്ഷിക്കുന്നു.

Read Users' Comments (30)

ഐ.ടി ക്വിസ്

1. ഒരു ഡി.വി.ഡി യില്‍ ആകെ എത്ര കപ്പാസിറ്റിയുണ്ട് ?


2. ഒരു കമ്പ്യൂട്ടറിലെ എല്ലാ JPG ഫയലുകളും ഒറ്റയടിക്ക് കിട്ടണമെങ്കില്‍ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്യണം ?

3. USB യുടെ പൂര്‍ണ്ണരൂപമെന്ത് ?


4. മലയാളം ടൈപ്പിങ്ങില്‍ കീബോര്‍ഡില്‍ f അടിച്ചാല്‍ എന്ത് കിട്ടും ?


5. WLAN ന്റെ പൂര്‍ണ്ണരൂപമെന്ത് ?


6. GIMP ന്റെ പൂര്‍ണ്ണരൂപമെന്ത് ?



7. #FF0000 ഇത് ഏത് കളറിന്റെ കോഡാണ് ?



8. ഉബുണ്ടുവില്‍ K3B എന്ന പ്രോഗ്രാം എന്തിന് വേണ്ടിയാണ് ?



9. കൂട്ടത്തില്‍ പെടാത്തതേത് 


1)ഫയര്‍ഫോക്സ്        2)വിന്‍ഡോസ്


3)ഉബുണ്ടു                4)ഡെബിയന്‍


10. ഒരു സോഫ്റ്റ് വെയറില്‍ ഹെല്‍പ്പ് വേണമെങ്കില്‍ കീബോര്‍ഡില്‍ അതിന്റെ ഷോര്‍ട്ട്കട്ട് എന്ത് ?




ഉത്തരങ്ങള്‍

1. 4.7GB

2. *.jpg

3. universal serial bus

4. ി (വള്ളി)

5. Wireless Local Area Network

6. GNU Image Manipulation Program

7. ചുവപ്പ്
 
8. സി.ഡി റൈറ്റിങ്ങ്

9. 1)ഫയര്‍ഫോക്സ്

10. F1 




Read Users' Comments (14)

കാര്‍ഷിക ക്വിസ്


കാര്‍ഷിക ക്വിസ്


1. കേരളത്തില്‍ പയറുവര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല


2. ചുണ്ടന്‍ വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം


3. പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്


4. സമാധാനത്തിന് നോബല്‍ സമ്മാനം നേടിയിട്ടുള്ള കൃഷി ശാസ്ത്രജ്ഞന്‍


5. മഞ്ഞളിന് മഞ്ഞ നിറം നല്‍കുന്ന രാസവസ്തു


6. ഇന്ത്യയിലെ അത്യുല്‍പ്പാദന ശേഷിയുള്ള ആദ്യ ഹ്രസ്വകാല നെല്ലിനം


7. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം


8. കരിമ്പിന്റെ ജന്മദേശം


9. ഇന്ത്യയിലെ ആദ്യ റബ്ബര്‍ തോട്ടം എവിടെ സ്ഥിത് ചെയ്യുന്നു


10. ഫലവര്‍ഗങ്ങളില്‍ ഏറ്റവും അധികം ജീവകം സി അടങ്ങിയിട്ടുള്ളത്

 ഉത്തരങ്ങള്‍

നോര്‍മ്മന്‍ ബോര്‍ലോഗ്
മാമ്പഴം
നെല്ലിക്കയില്‍
1. പാലക്കാട്

2. ആഞ്ഞിലി


3. പഴങ്ങളെക്കുറിച്ച്


4. നോര്‍മ്മന്‍ ബോര്‍ലോഗ്


5. കുര്‍ക്കുമിന്‍ 


6. അന്നപൂര്‍ണ്ണ


7. മാമ്പഴം 


8. ഇന്ത്യ


9. പെരിയാറിന്റെ തീരത്ത് (1920ല്‍)


10. നെല്ലിക്കയില്‍ 



Read Users' Comments (7)

ചാന്ദ്രദിന ക്വിസ്

1. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്

2. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു

3. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം

4. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം 

5. ആദ്യ ബഹിരാകാശ സഞ്ചാരി

6. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം

7. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍

8. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്

9. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി


10. ചന്ദ്രനെ കുറിച്ചുള്ള പഠനം





ഉത്തരങ്ങള്‍


 



Read Users' Comments (15)

ഫുട്ബാള്‍ ക്വിസ്

1. ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പ് (1879)


2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം


A. സ്‌കോട്ട്‌ലാന്റും ഇംഗ്ലണ്ടും തമ്മില്‍ (1872 നവം 30)


3. ലോകകപ്പിന് ആദിത്യം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍


A. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി (2002)


4. ഏഷ്യന്‍ കടുവകള്‍ എന്നറിയപ്പെടുന്ന ടീം


A. ദക്ഷിണ കൊറിയ


5. ഒളിമ്പിക്‌സില്‍ മത്സരഇനമായി ഫുട്‌ബോള്‍ ഉള്‍പ്പെടുത്തിയ വര്‍ഷം


A. 1908 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍


6. ഫിഫയുടെ പൂര്‍ണ രൂപം


A. ഫെഡറെഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍


7. ഫിഫയുടെ ആസ്ഥാനം എവിടെ


A. സ്വിറ്റസര്‍ലാന്റിലെ സൂറിച്ച്


8. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച വ്യക്തി.


A. റോണാള്‍ഡോ (ബ്രസീല്‍), 15 ഗോള്‍


9. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളടിച്ചതാര്


A. തുര്‍ക്കിയുടെ ഹകാന സൂക്കര്‍ (2002ല്‍) ദക്ഷിണ കൊറിയക്കതിരെ 11ാം സെകന്റിലായിരുന്നു ഗോള്‍.

10. മൈ ലൈഫ് ആന്റ് ദ ബ്യൂട്ടിഫുള്‍ ഗൈം ആരുടെ ആത്മകഥയാണ്.


A. പെലെ.

Read Users' Comments (11)

മലര്‍വാടി ക്വിസ്‌

 മലര്‍വാടി വിജ്ഞാനോത്സവം 2010 എല്‍.പി. വിഭാഗം. തെരെഞ്ഞെടുത്ത ചോദ്യങ്ങള്‍.


1. അറബികടലുമായോ അയല്‍ സംസ്ഥാനവുമായോ അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ഏകജില്ല.?


2. ഒരു ഏക്കര്‍ എത്ര സെന്റാണ്?


3. 2009 ല്‍ അമൃത് സറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?.


4. എന്റെ കാതൊപ്പുകള്‍ എന്നത് ആരുടെ ആത്മകഥയാണ്?.


5. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മീന്‍ ഏത്?.


6. H1 N1 പനി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്?.


7. നിളാ നദി (ഭാരതപ്പുഴ) അറബിക്കടലിലേക്ക് ചേരുന്നത് ഏവിടെ വെച്ച്?.

8. ടൂത്ത് ബ്രഷും പേസ്റ്റും വരുന്നതിന് മുമ്പ് ഏത് മരത്തിന്റെ ഇലയാണ് പല്ലുതേക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്?.


9. നവജാത ശിശുവിന് ലഭിക്കുന്ന ആദ്യത്തെ പ്രകൃതിദത്ത പ്രതിരോധമരുന്ന് ഏത്?.


10. ജനിക്കുമ്പോള്‍ ജനിക്കാത്തതും ജനിച്ച ശേഷം ജനിക്കുന്നതും ഏത്?.

ക്വിസ് ഉത്തരങ്ങള്‍

Read Users' Comments (5)

ഫുട്ബാള്‍ ക്വിസ് 2

1. ഇന്ത്യയിലെ ആദ്യത്തെ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്


A. 1888ല്‍ സിംലയില്‍ ആരംഭിച്ച ഡ്യൂറാന്റ് കപ്പ്



2. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്ബാള്‍ക്ലബ്ബ്



A. എഫ്.സി. കൊച്ചി



3. മറഡോണയുടെ വിവാദമായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന ലോകകപ്പ്



A. 1986 മെക്‌സികോ ലോകകപ്പ്



4. 2010 ലോകകപ്പിന്റെ ഭാഗ്യചിഹ്നം



A. സാക്കുമി (Zakumi  Za സൗത്ത് ആഫ്രിക്ക
kumi ആഫ്രിക്കന്‍ ഭാഷയില്‍ 10 എന്നര്‍ത്ഥം.)


5. ലോകകപ്പില്‍ ആദ്യമായി ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കളിക്കാരന്‍


A. ചിലിയുടെ കാര്‍ലോസ് കാസ്ലി. 1974ല്‍



6. അന്തര്‍ദേശീയ റഫറിമാരുടെ പ്രായപരിധി



A. 45 വയസ് 



7. ഇന്ത്യയിലെ ആദ്യ ഫുട്ബാള്‍ ക്ലബ്ബ്



A. മോഹന്‍ബഗാന്‍ .1889ല്‍ സ്ഥാപിതം



8. വെള്ള നിറത്തിലുള്ള പന്ത് ആദ്യമായി ഉപയോഗിച്ച വര്‍ഷം



A. 1951                                                       



9. ആദ്യമായി ലോകകപ്പ് ചാമ്പ്യന്‍മാരായ ടീം 



A. ഉറുഗ്വെ. 1930



10. 2014 ലോകകപ്പ് നടക്കുന്ന രാജ്യം



A.
ബ്രസീല്                                                     






Read Users' Comments (2)

ശരീരശാസ്ത്ര ക്വിസ്

1. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

A. കാല്‍സ്യം

2. മനുഷ്യരിലെ തലച്ചോറിന്റെ ശരാശരി ഭാരം?

A. 1400 ഗ്രാം.

3. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം.?

A. സെറിബ്രം

4. ലിറ്റില്‍ ബ്രൈന്‍ എന്നറിയപ്പെടുന്നത്?.

A. സെറിബല്ലം

5. ഹൃദയത്തിന്റെ ശരാശരി ഭാരം?

A. 300 ഗ്രാം.

6. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം?.

A. പെരിക്കാര്‍ഡിയം

7. ശുദ്ധരക്തം വഹിക്കുന്ന കുഴലുകള്‍?

A. ധമനികള്‍

8. ഏറ്റവും വലിയ ധമനി?

A. മഹാധമനി (അയോര്‍ട്ട)

9. അശുദ്ധ രക്തം വഹിക്കുന്ന കുഴലുകള്‍?

A. സിരകള്‍

10. ഏറ്റവും വലിയ സിര?.

A. അധോമഹാസിര

Read Users' Comments (3)

LinkWithin

Related Posts with Thumbnails