സാമൂഹ്യശാസ്ത്ര ക്വിസ് (2)

1. ഇന്ത്യന്‍ റെയില്‍വെയുടെ ചിഹ്നം?.

A. ബോലു

2. ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്തുള്ള സ്ഥലത്തിന് പറയുന്ന പേര്?
A. ഇന്ദിരാ പോയിന്റ്

3. ഇന്ത്യയുടെ ദേശീയ കലണ്ടര്‍?

A. ശകവര്‍ഷ കലണ്ടര്‍

4. ഭൂമദ്ധ്യരേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി.?

A. ആമസോണ്‍

5. സപ്തശൈലനഗരം എന്നറിയപ്പെടുന്ന യൂറോപ്യന്‍ നഗരം?


A. റോം

6. ഹിരാകുഡ് അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?.


A. മഹാനദി

7. കൊല്‍ക്കത്ത ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?.


A. ഹൂഗ്ലി.

8. ശകവര്‍ഷം ആരംഭിച്ചത്?

A. ഏ.ഡി. 78 ല്‍

9. Do or Die എന്ന് ഗാന്ധിജി പ്രഖ്യാപിച്ച സമരം?

A. ക്വിറ്റ് ഇന്ത്യാസമരം (1942)

10. ഏറ്റവും വലിയ ഉപഗ്രഹം?

A. ഗാനിമിഡ്

Read Users' Comments (17)

സാമൂഹ്യശാസ്ത്ര ക്വിസ് (1)

ഇക്കഴിഞ്ഞ സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസില്‍ യു.പി. വിഭാഗത്തില്‍ ചോദിച്ച ഏതാനും ചോദ്യങ്ങള്‍ എന്റെ കൂട്ടുകാര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.

1. ആനിബസന്റിന്റെ ജന്മനാട് ?.

A. അയര്‍ലന്റ്

2. കേരളത്തിലെ ചുണ്ണാമ്പ് നിക്ഷേപമുള്ള ജില്ല?.

A. പാലക്കാട്

3 .ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം?.

A. 1.3 സെകന്റ്

4. ഇപ്പോഴത്തെ ISRO ചെയര്‍മാന്‍ ?

A. ഡോ. കെ. രാധാകൃഷ്ണന്‍

5. റെയില്‍വെപാത ഇല്ലാത്ത സംസ്ഥാനം?.

A. സിക്കിം.

6. വാളെന്തിയ സിഹം ദേശീയ പതാകയില്‍ ആലേഖനം ചെയ്ത രാജ്യം?.A. ശ്രീലങ്ക

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം

A. കേരളം

8. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?.

A. ജസ്റ്റീസ്. കെ.ജി. ബാലകൃഷ്ണന്‍

9. വിസ്തീര്‍ണത്തില്‍ ലോകരാജ്യങ്ങളില്‍ എത്രാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്?.

A. ഏഴ്.

10. പഞ്ചായത്തീ രാജിന്റെ ഏറ്റവും ചെറിയ യൂണിറ്റ്?.

A. ഗ്രാമസഭ

Read Users' Comments (9)

LinkWithin

Related Posts with Thumbnails